പ്രിയദർശിനി' വയറ്റത്തിടിച്ചു, 30 സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു




കൊച്ചി : എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഏകദേശം 30 സ്വകാര്യ ബസുകൾ താത്ക്കാലികമായി സർവീസ് നിർത്തുന്നതായി ആർടിഒയ്ക്ക് ‘ജി ഫോം’ നൽകി. സാമ്പത്തിക നഷ്ടം മൂലമാണ് ബസുകൾ നിരത്തിലിറക്കാത്തത് എന്ന പ്രചാരണമുണ്ടെങ്കിലും, പല ഉടമകളും അത് ഔദ്യോഗികമായി രേഖപ്പെടുത്താതിരിക്കാൻ ജി ഫോമിൽ ‘അറ്റകുറ്റപ്പണി’ എന്ന് കാണിച്ചതാണെന്നും പറയുന്നു. ചില ബസുടമകൾക്ക് സ്ത്രീ യാത്രക്കാരുടെ എണ്ണം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായതായി എന്നും ആരോപണമുണ്ട്.
Previous Post Next Post