ജപ്പാനിലെ കകമിഗാഹാരയിൽ മലയാളി യുവതി ട്രെയിൻ തട്ടി മരിച്ചു.



കണ്ണൂർ: ജപ്പാനിലെ കകമിഗാഹാരയിൽ മലയാളി യുവതി ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ 22കാരിയാണ് മരിച്ചത്. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 10.20ഓടെയാണ് അപകടമുണ്ടായത്. മൃതശരീരത്തിന് സമീപത്തുനിന്ന് ലഭിച്ച ഐഡി കാർഡിലൂടെയാണ് യുവതിയെ തിരിച്ചറിഞ്ഞത്. യുവതി മരിച്ച വിവരം വീട്ടുകാർ അറിയുന്നത് ഇന്നാണ്. നഴ്സിംഗ് കെയർ ജോലിക്കായാണ് ആറ് മാസം മുമ്പ് യുവതി ജപ്പാനിലെത്തിയത്. അപകടത്തിൽ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാൽ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് പ്രാദേശിക ഭരണകൂടം ബുദ്ധിമുട്ട് അറിയിച്ചതായാണ് വിവരം. ബന്ധുക്കൾ ജപ്പാനിലെത്തിയശേഷം അവിടെത്തന്നെ സംസ്കാരം നടത്തുന്നതും ആലോചിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണ്

Previous Post Next Post