ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: 3 ഡിവൈഎസ്പിമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ്തല അന്വേഷണത്തിന് സർക്കാർ ഉത്തരവ്. ഡിവൈഎസ്പിമാരായ അരുൺ കെ.എസ്. കെ.പി.തോംസൺ, സുനിൽരാജ് എന്നിവർക്കെതിരെയാണ് അന്വേഷണം. രക്ഷാപ്രവർത്തന കേസ് അന്വേഷിച്ച മൂന്നു ഡിവൈഎസ്പിമാരുടെ മൊഴിയിലാണ് കേസന്വേഷണ അട്ടിമറി പുറത്തുവന്നത്. ഇതിൻെറ അടിസ്ഥാനത്തിലാണ് എം.ആർ.അജിത് കുമാറിനെ സസ്പെൻഡ് ചെയ്തത്. എഡിജിപിയുടെ നിർദ്ദേശ പ്രകാരം കേസ് രേഖകൾ മാറ്റിയതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും പങ്കുള്ളതിനാൽ വകുപ്പ്തല അന്വേഷണം നേരിടണമെന്നാണ് ആഭ്യന്തരവകുപ്പിൻെറ ഉത്തരവിൽ പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ ഒരാഴ്ചക്കുള്ളിൽ ഡിജിപി തീരുമാനിക്കണമെന്നും ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചു.
Previous Post Next Post