യുവാവിൻറെ ഫോണിൽ 40 കുടുംബങ്ങളിലെ 70 സ്ത്രീകളുടെ മോർഫ് ചെയ്ത ആയിരക്കണക്കിന് ചിത്രങ്ങൾ, കണ്ടുപിടിച്ചത് നാട്ടുകാർ


സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പണം വാങ്ങി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. രക്ഷിതാക്കളോടപ്പം പോലീസ് സ്റ്റേഷനിൽ എത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ഇതോടെയാണ് യുവാവ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. സ്റ്റേഷനിൽ കീഴടങ്ങിയ ചൊവ്വന്നൂർ സ്വദേശി അനന്തു (25) വിനെ കുന്നംകുളം പോലീസ് ഐ.ടി. ആക്ട് പ്രകാരം കേസെടുത്തത് അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ കഴിഞ്ഞ രാത്രി അനന്തുവിനെ യുവതികളുടെ ബന്ധുക്കൾ സ്വകാര്യ ടർഫിലേക്ക് വിളിച്ചു കൊണ്ടുപോയി മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ ദേഹമാസകലം അടിയേറ്റ പാടുകളുണ്ട്. രണ്ട് കൈൾക്കും ഗുരുതര പരുക്കുണ്ട്

أحدث أقدم