എസ് ഐ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ചെന്ന പരാതി; യുവാവിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ നടപടി


        

പൊലീസ് കണ്ണിൽ പെപ്പർ സ്‌പ്രേ അടിച്ചെന്ന പരാതിയിൽ യുവാവിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ ശ്രീനാഥിനാണ് നഷ്ടപരിഹാരം അനുവദിച്ചത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് സർക്കാർ നടപടി. 2023 ഒക്ടോബർ 9ന് ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം നടന്നത്. വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യയുടെ മൊബൈലിലേക്ക് സന്ദേശമയച്ചെന്ന പേരിൽ സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷമാണ് യുവാവിന് നേരെ പെപ്പർ സ്‌പ്രേ പ്രയോഗം നടന്നത്. സംഭാഷണത്തിനിടെ പ്രകോപിതനായ എസ് ഐ കണ്ണിൽ പെപ്പർ സ്‌പ്രേ അടിച്ചെന്നായിരുന്നു പരാതി.

        

Previous Post Next Post