
തിരുവനന്തപുരം ആറ്റിങ്ങരയില്‍ ടൂവീലര്‍ സ്ഥാപനം കേന്ദ്രമാക്കി തട്ടിപ്പ് നടത്തിയ യുവതി പൊലീസ് പിടിയില്‍. പള്ളിച്ചല്‍ സ്വദേശി സുകുമാരിയെയാണ് പൊലീസ് പിടികൂടിയത്. സുകുമാരി ആറ്റിങ്ങര തായ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് .
സ്ഥാപനത്തില്‍ മുഴുവന്‍ പണമടച്ച് വാഹനം വാങ്ങാന്‍ എത്തുന്നവരുടെ രേഖകള്‍ കൈക്കലാക്കുകയും വാഹന ഉടമ അറിയാതെ ബാങ്ക് വായ്പ തരപ്പെടുത്തി തട്ടിപ്പ് നടത്തുകയുമായിരുന്നു യുവതിയുടെ രീതി. വായ്പ്പയുമായി ബന്ധപ്പെട്ട തിരിച്ചടവ് പ്രശ്‌നങ്ങളും സിബില്‍ പ്രശ്‌നങ്ങളും പുറത്തുവന്നതോടെയാണ് പ്രതിക്കെതിരെ പരാതികള്‍ ഉയര്‍ന്നത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്