ചേർത്തല തൈക്കാട്ടുശേരി ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലെ ആക്രമണം: പ്രതികൾ പിടിയിൽ


തൈക്കാട്ടുശേരി  ബിവറേജ് ഔട്ട്ലറ്റിന്റെ മുന്നിൽ വാക്കുതർക്കത്തെ തുടർന്ന് മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ചേർത്തല മരുത്തോർവട്ടം മറ്റത്തിൽ വിഷ്ണു സന്തോഷ്(26), അരൂക്കുറ്റി നദ്‌വത്ത് നഗർ പാലപ്പറമ്പിൽ  അനുരാഗ്(25) എന്നിവരെയാണ് ശ്രാമ്പിക്കൽ ഭാഗത്ത് വച്ച് പൂച്ചാക്കൽ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

അനീഷ് കുമാറിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്.
أحدث أقدم