ഇന്ന് ഉച്ചയോടെയായിരുന്നു അപകടം
അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. എരുമേലിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മണിമല മാർക്കറ്റ് ജംക്ഷനിൽ പള്ളിപ്പടിയിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കാണ് ആംബുലൻസ് നിയന്ത്രണംവിട്ടു ഇടിച്ചു കയറിയത്.
അപകടത്തിൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം നിന്ന ഒരാൾക്കും ആംബുലൻസ് ഡ്രൈവർക്കുമാണ് പരിക്കേറ്റത്. മണിമല പോലീസ് സ്ഥലത്തെത്തിയിരുന്നു. ഉടനെ തന്നെ രോഗിയെയും ബന്ധുക്കളെയും നാട്ടുകാരും പോലീസും ചേർന്ന് മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ടു കുട്ടികൾ ഉൾപ്പടെയുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.