ഇന്ത്യൻ സമയം ജൂലൈ 14 രാത്രി 8.17ന് കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് സോയൂസ് 2.1എ റോക്കറ്റിലാണ് അനിലും സംഘവും ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. റഷ്യൻ ബഹിരാകാശയാത്രികരായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവരും ഈ സംഘത്തിൽ ഉണ്ട്. വിക്ഷേപണത്തിന് പിന്നാലെ പേടകം നിശ്ചയിച്ച സമയത്ത് ഭ്രമണപഥത്തിലെത്തി. ഇന്ത്യൻ സമയം രാത്രി 11.30ഓടെ സോയൂസ് പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സെനിത്ത് പോർട്ടുമായി വിജയകരമായി ഡോക്ക് ചെയ്തു.