ശ്വാസകോശത്തിൽ മുലപ്പാൽ കയറി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു




കൊല്ലത്ത് ശ്വാസകോശത്തിൽ മുലപ്പാൽ കയറി മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പനയം തെക്കേവീട്ടിൽമുക്ക് സ്വദേശി പ്രിയയുടെ മകൻ പ്രയാഗ് ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ പാൽ കൊടുത്ത ശേഷം അമ്മയ്ക്ക് അരികെ കിടത്തിയ കുഞ്ഞിനെ നാല് മണിയോടെ മൂക്കിൽ നിന്ന് പത വന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.


Previous Post Next Post