യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ

 

വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ സ്വദേശിനിയായ വിഘ്നേശ്വരി (27) ആണ് മരിച്ചത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടിട്ടും കുട്ടികളുണ്ടാകാത്തതിൽ വിഘ്നേശ്വരി ഏറെ നാളായി കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന. വിഴിഞ്ഞത്തുള്ള ഭർത്താവിന്റെ വീട്ടിലാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Previous Post Next Post