യൂബറിന് പണി കൊടുത്ത് ഡ്രൈവർമാർ… സർവീസിന് ഇനി മറ്റ് ആപ്പുകൾ…




കൊച്ചി: യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് തീരുമാനിച്ചു. ന്യായമായ അടിസ്ഥാന നിരക്കുകള്‍ ഉറപ്പാക്കുക, ഡ്രൈവര്‍ സൗഹൃദ നിലപാടുകള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി മാനേജ്‌മെന്റുമായി കൊച്ചിയിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. ഇന്ന് മുതല്‍ യൂബറിന് പകരം മറ്റ് ആപ്പുകള്‍ ഉപയോഗിച്ച് സർവീസുകൾ പുനരാരംഭിക്കും. 

റാപ്പിഡോ, ഒല, കൂടാതെ കേരള സര്‍ക്കാരിന്റെ ‘കേരള സവാരി’ ഉള്‍പ്പെടെയുള്ള ആപ്പുകളാണ് ഇനി മുതൽ ഡ്രൈവർമാർ പ്രയോജനപ്പെടുത്തുക. യൂബർ കമ്പനി ഉയര്‍ന്ന കമ്മീഷന്‍ ഈടാക്കുന്നു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് ഉന്നയിക്കുന്നത്. വിഷയം സംബന്ധിച്ച് നാളെ വീണ്ടും ഒരു ചര്‍ച്ച കൂടി നടക്കാനിരിക്കുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ഡ്രൈവർമാർ അടുത്ത ഘട്ട തുടര്‍ നടപടികള്‍ ആലോചിക്കുക.
أحدث أقدم