സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കവെ പീരിയഡ്സ്, ഡ്രസിലാകെ ചോരക്കറ, പക്ഷേ…


സിജെപി പ്രതിഷേധം ഇപ്പോഴും രാജ്യതലസ്ഥാനത്ത് തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രതിഷേധത്തെ അനുകൂലിച്ചുള്ള പരിപാടികളും പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. അതേസമയം, പ്രതിഷേധത്തിനിടെ വെള്ളമോ ഭക്ഷണമോ ലഭിക്കാത്തവർക്ക് സഹായവുമായും അനേകങ്ങളെത്തുന്നുണ്ട്. അതുപോലെ തന്നെ, തനിക്കുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് ഖുശ്ബൂ എന്ന യുവതി. പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ ആർത്തവമുണ്ടാവുകയും വസ്ത്രത്തിൽ നിറയെ ചോരക്കറയാവുകയും ചെയ്തപ്പോൾ സഹായവുമായി എത്തിയ അപരിചിതരെ കുറിച്ചാണ് യുവതി പറയുന്നത്.

‘എനിക്ക് അപ്രതീക്ഷിതമായി പിരിയഡ്സായി, വസ്ത്രങ്ങളിൽ ചോരക്കറയായി അതാകെ ചീത്തയാവുകയും ചെയ്തു. ആ നിർണായക നിമിഷത്തിൽ എന്നെ സഹായിക്കാൻ മുന്നോട്ടുവന്നവരോട് ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുന്നു’ എന്ന് ഖുശ്ബൂ കുറിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ, ഒരു യുവാവ് തന്റെ ബാഗിൽ നിന്ന് സാനിറ്ററി പാഡ് എടുത്ത് യുവതിക്ക് നൽകുന്നത് കാണാം. സഹായം നൽകിയ യുവാവിനും ഒപ്പമുണ്ടായിരുന്ന മറ്റുളളവർക്കും ഖുശ്ബൂ നന്ദി അറിയിക്കുന്നുണ്ട്

പ്രതിഷേധത്തിനിടെ എനിക്ക് ആർത്തവമുണ്ടായപ്പോൾ കുറച്ചു യുവാക്കളും ഒരു പെൺകുട്ടിയും ചേർന്നാണ് എന്നെ സഹായിച്ചത്. പ്രധാനമായും അതിലൊരു യുവാവാണ് മുന്നിൽ നിന്നത്. അവർ എന്നെ സുരക്ഷിതമായ സ്ഥാനത്തേക്ക് കൊണ്ടുപോവുകയും വൃത്തിയാക്കാൻ ടിഷ്യൂ പേപ്പറും സാനിറ്ററി പാഡും നൽകുകയും ചെയ്തു. എല്ലാവർക്കും ഒത്തിരി നന്ദി’ എന്നും വീഡിയോയിൽ എഴുതിയിരിക്കുന്നത് കാണാം.

أحدث أقدم