'പാര്‍ട്ടി അനുമതി ഇല്ലാതെ വിമതരെ തിരിച്ചു വിളിച്ചു'; എംവി ജയരാജനെതിരെ രൂക്ഷവിമര്‍ശനം



തിരുവനന്തപുരം: എംവി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമർശനം. പാർട്ടി അനുമതി ഇല്ലാതെ വിമതരെ തിരിച്ചു വിളിച്ച നടപടിക്കെതിരെയാണ് വിമർശനം ഉയർന്നത്.

എന്തിനാണ് ഇത്തരം അനാവശ്യ ചർച്ചക്ക് ഇടമുണ്ടാക്കിയതെന്നും സെക്രട്ടേറിയറ്റില്‍ വിമർശനമുണ്ടായതോടെ വീഴ്ച സമ്മതിച്ച്‌ എംവി ജയരാജൻ രംഗത്തെത്തി. സെക്രട്ടേറിയറ്റില്‍ തെറ്റ് ഏറ്റ് പറയുകയായിരുന്നു. എന്നാല്‍ ജയരാജൻ തുടങ്ങിവെച്ച വിവാദം ഏറ്റുപിടിച്ച എംവി ഗോവിന്ദനും സെക്രട്ടേറിയറ്റില്‍ വിമർശനം ഉണ്ടായി. അതേസമയം, സെക്രട്ടേറിയറ്റ് യോഗത്തില്‍ വിവാദത്തിനും വിമർശനത്തിനും പിണറായി വിജയൻ മറുപടി പറഞ്ഞില്ല.

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ്റെ പ്രസ്താവന.
Previous Post Next Post