വീണ്ടും ഷിഗെല്ല; എഞ്ചിനീയറിങ് വിദ്യാർഥി ചികിത്സയിൽ, ആശങ്കയോടെ പ്രദേശം...





വയനാട് ജില്ലയിൽ നിയന്ത്രണവിധേയമായിരുന്ന ഷിഗെല്ല ബാധ വീണ്ടും സ്ഥിരീകരിച്ചു. വയനാട് എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടൊപ്പം മറ്റ് നാല് വിദ്യാർഥികൾ കൂടി രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നുണ്ട്. രോഗബാധിതരെയും ലക്ഷണങ്ങളുള്ളവരെയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജില്ലയിൽ രോഗവ്യാപനം പൂർണമായും നിയന്ത്രണവിധേയമായെന്ന് കരുതപ്പെട്ടിരുന്ന ഘട്ടത്തിലാണ് വീണ്ടും ഷിഗെല്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാഹചര്യം വിലയിരുത്തുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസറുടെ (DMO) നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേരും. മുൻകരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും യോഗത്തിൽ തീരുമാനിക്കും.
Previous Post Next Post