അമ്മ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേതയുടെ ഹർജി…അൻസിബയെ കക്ഷി ചേർക്കുന്നതിൽ എതിർപ്പ്


അഭിനേതാക്കളുടെ സംഘടനയായ അമ്മ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ഹർജിയിൽ അൻസിബയെ കക്ഷി ചേർക്കുന്നതിനെ എതിർത്ത് ശ്വേത മേനോൻ. ശ്വേതയുടെ എതിർപ്പിൽ എറണാകുളം മുൻസിഫ് കോടതി വാദം കേൾക്കും. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനം വിലക്കിയതിൽ രമേശ് പിഷാരടിയും എതിർപ്പ് അറിയിക്കും. പിഷാരടിയുടെ വാദം ഈ മാസം 27 ന് കോടതി കേൾക്കും.

അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്നായിരുന്നു ശ്വേതയുടെ ഹർജി. അമ്മയുടെ ഭരണസമിതി രാജിവച്ചാൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത് വരെ ചുമതല രാജിവച്ച സമിതിക്ക് തന്നെയായിരിക്കും. ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റി എന്ന സംവിധാനമില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

أحدث أقدم