മെഡിക്കൽ ഷോപ്പിൽ യുവാവിന്റെ കയ്യാങ്കളി…..



        

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ മെഡിക്കൽ ഷോപ്പിൽ കയ്യാങ്കളി. മെഡിക്കൽ ഷോപ്പ് ഉടമയെയും ഭാര്യയെയും ആദിൽ എന്ന യുവാവ് പരിക്കേൽപ്പിച്ചു. വൈകീട്ട് ഏഴരയോടെയാണ് അതിക്രമം. യുസി കോളേജിനടുത്ത് താമസിക്കുന്ന മനാഫ്, ഭാര്യ നാജിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവര്‍ കളമശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ലഹരിക്കടിമയായ യുവാവ് പരിക്കേറ്റവരുടെ ബന്ധുവാണ് എന്നാണ് പ്രാഥമിക വിവരം. എല്ലാം വിശദമായി പരിശോധിക്കുന്നതായി കളമശ്ശേരി പൊലീസ് അറിയിച്ചു

أحدث أقدم