ബസ് സ്റ്റോപ്പിലേക്ക് പോകാൻ തോന്നിയില്ല, പോയിരുന്നെങ്കിൽ ഞാനും അതിൽ അകപ്പെട്ടേനെ’


കള്ളാടി ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഹംസക്ക് ഇപ്പോഴും അപകടത്തിന്റെ നടുക്കം മാറിയിട്ടില്ല. ചൂരൽമലയിലേക്ക് ബസ് കാത്തിരുന്ന ഹംസ ബസ് സ്റ്റോപ്പിലാണ് നിന്നിരുന്നെങ്കിൽ രക്ഷപ്പെടില്ലായിരുന്നു എന്നാണ് പറയുന്നത്.


രക്ഷപ്പെട്ട ഹംസയുടെ വാക്കുകൾ –


‘ആ സമയത്ത് ഞാൻ ചൂരൽ മലയിലേക്ക് ബസ് കാത്ത് നിൽക്കുകയായിരുന്നു. ഞാൻ ബസ് സ്റ്റോപ്പിലേക്ക് പോകേണ്ട ഒരാളായിരുന്നു. പക്ഷെ ആ സമയത്ത് എനിക്ക് തോന്നി അങ്ങോട്ട് പോകണ്ട എന്ന്. ബസ് സ്റ്റോപ്പിൽ പോവുകയാണെങ്കിൽ ഞാനും അതിൽ പെട്ടേനെ. കാരണം അത്രയും ഭീകരമായിട്ടാ വന്നത്. ഞാൻ ഇവിടെ വന്ന് ഈ ഹോട്ടലിന്റെ മുമ്പിൽ നിന്നു. ആദ്യം മുകളിൽ നിന്നുള്ള വെള്ളം ഇതിലൂടെ പാസ് ചെയ്തു. പിന്നെ രണ്ടാമത് ഒരു പൊട്ടൽ കേട്ടു. അത് കേട്ട് ഞങ്ങൾ ഓടി. ഞാൻ ഓടുന്ന സമയത്ത് ഒരു നാലഞ്ച് ജോലിക്കാർ അവിടെ റോഡിൽ ഉണ്ട്. അതിൽ രണ്ടാൾ രക്ഷപ്പെട്ടു എന്ന് തോന്നുന്നു. ബാക്കിയുള്ളവരുടെ സ്ഥിതി എന്താണെന്ന് അറിയില്ല.ആ സമയത്ത് നല്ല മഴ ഉണ്ടായിരുന്നു. കെഎസ്ആർടിസി പിന്നെ ചൂരൽമലയിൽ നിന്ന് കൽപറ്റയിലേക്ക് പാസ്സ് ചെയ്തു പോയി അഞ്ച് മിനിറ്റ് ആയിട്ടെയുള്ളു മറ്റുള്ള വാഹനങ്ങൾ ഒന്നും പാസ് ചെയ്തിട്ടില്ലെന്നും ഹംസ പറഞ്ഞു.

أحدث أقدم