പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം….പിടിയിലായത്….


എടപ്പാളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അസം സ്വദേശി അറസ്റ്റില്‍. ഉദയ് ഗോകോയ് (22) ആണ് അറസ്റ്റിലായത്. ചങ്ങരംകുളം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ചങ്ങരംകുളം സ്വദേശി മുഹമ്മദ് ഷെഹീറിന് (30) എതിരെയും പ്രത്യേകം പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ നാഗാലാന്‍ഡിലേക്ക് പോകുകയായിരുന്ന വിവേക് എക്‌സ്പ്രസ് ട്രെയിനില്‍ നിന്നാണ് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

أحدث أقدم