മാവേലിക്കര സഹകരണ ബാങ്കിലെ പീഡനം.. ജീവനക്കാരന് കോടതിയിൽ നിന്ന്…


മാവേലിക്കര: പീഡന പരാതിയിൽ സഹകരണ ബാങ്ക് ജീവനക്കാരന് മുൻ‌കൂർ ജാമ്യം. കണ്ണമംഗലം സഹകരണ ബാങ്കിലെ ജീവനക്കാരൻ അഞ്ഞലിപ്ര വഞ്ചിതറയിൽ  ജോജി സി ജോസ്(46)നാണ് ആലപ്പുഴ പ്രിൻസിപ്പൽ സേഷൻസ് ജഡ്ജ് ഹണി എം വർഗീസ് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവായത്. സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചു മാവേലിക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് എടുത്തതിലുള്ള കാലതാമസം ഉൾപ്പെടെ അനവധി സാഹചര്യം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ച് ഉത്തരവായത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.വിധു എം.ഉണ്ണിത്താൻ, അഡ്വ.സി.രതീഷ്, അഡ്വ.ബിനു ബാബു കുട്ടൻ, അഡ്വ.വി.ഹരിശങ്കർ എന്നിവർ ഹാജരായി.

Law

أحدث أقدم