റഷ്യൻ തീരത്തെ കരിങ്കടലിൽ കപ്പലിന് നേരേ ആക്രമണം.... ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു






കരിങ്കടലിൽ റഷ്യൻ തീരത്ത് കപ്പലിന് നേരെ ആക്രമണം. ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. എം വി ഒമോർഫി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണ സമയത്ത് മൂന്ന് ഇന്ത്യക്കാർ കപ്പലിലുണ്ടായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജൂലൈ 18 നാണ് ആക്രമണം ഉണ്ടായത്. വിവരം ലഭിച്ചതിനെത്തുടർന്ന്, റഷ്യയിലെ ഇന്ത്യൻ മിഷൻ ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തുകയും ബാധിക്കപ്പെട്ട കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
أحدث أقدم