കടകംപള്ളി സുരേന്ദ്രന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ടതില്‍ ദുരൂഹത ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.
ഒരു മുന്‍മന്ത്രി സന്ദര്‍ശിക്കുന്നതില്‍ സാധാരണനിലയില്‍ അസ്വാഭാവികത ആരോപിക്കേണ്ട കാര്യമില്ല. എന്നാല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കടകമ്പള്ളിയും പ്രതിയാക്കപ്പെടുമെന്നുള്ള സൂചനകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് ഈ സന്ദര്‍ശനം നടന്നത് എന്നുള്ളത് എടുത്തുപറയേണ്ടതാണ്. എന്തിനുപോയി എന്ന് കടകമ്പള്ളിയും എന്തിനു വന്നു എന്ന് ആഭ്യന്തരമന്ത്രിയും തുറന്നു പറയാന്‍ തയ്യാറാവണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.