സിക്കിം തുരങ്കദുരന്തം: പാമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി




പാമ്പാടി  / ഗാങ്‌ടോക്ക് . സി ക്കിമിൽ ജലവൈദ്യുത പദ്ധതിയു ടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു കാണാതായ പാമ്പാടി പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ  
മൃതദേഹം കണ്ടെത്തി 
തുരങ്കത്തിൽനിന്ന് ഇതുവരെ  13 മൃതദേഹങ്ങൾ വീണ്ടെടുത്തു
തുരങ്കത്തിൽനിന്ന് ഇന്നലെ രാത്രി 11:30 ഓടെയാണ്  മൃതദേഹം കണ്ടെടുത്തത്  ആകെ കണ്ടെടുത്ത മൃതദേഹങ്ങൾ 13 ആയി. 20 പേരാണു മരിച്ചത്. 

അനീഷ് മോഹൻ നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ (എൻഎ ച്ച്പിസി)  മാനേജരാണ് 

തുരങ്കനിർമാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം, ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥസംഘത്തി ലായിരുന്നു അനീഷ്, പാറ തുരക്കുമ്പോൾ തൊഴിലാളികൾക്കു നിർദേശം നൽകിയിരുന്നത് അനീ ഷാണ്. പാറയ്ക്കുള്ളിലെ മീഥൈൻ വാതകം ചോർന്നതു മൂലമുള്ള സ്ഫോടനത്തിലാണു തുരങ്കം തകന്നത്. തുരങ്കത്തിനകത്തെ വാതക സാന്നിധ്യവും പ്രതികൂലകാലാവസ്ഥയും മൂലം രക്ഷാപ്രവർത്തനം ദുഷ്ക്കരമായിരുന്നു
أحدث أقدم