എൽഡിഎഫ് സർക്കാർ വരുത്തിവെച്ച കോടികളുടെ കുടിശ്ശിക; ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ


മുൻ എൽഡിഎഫ് സർക്കാർ വരുത്തിവെച്ച വൻ തുകയുടെ കുടിശ്ശികകൾ കാരണം സംസ്ഥാന ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. മരുന്ന് വിതരണക്കാർക്കും സർജിക്കൽ ഉപകരണങ്ങൾ നൽകിയ കമ്പനികൾക്കും കോടികളാണ് മുൻ സർക്കാർ നൽകാതെ പോയത്. വയനാട് ജില്ലയിലെ വിവിധ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഈ പ്രതിസന്ധികളൊന്നും ജനങ്ങൾക്കുള്ള ചികിത്സാ സൗകര്യങ്ങളെ ബാധിക്കാത്ത രീതിയിലാണ് മന്ത്രാലയം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Previous Post Next Post