അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരൻറെ അതിക്രമം


വിദേശ പൗരൻറെ അസാധാരണ പെരുമാറ്റം പ്രദേശവാസികളിൽ വലിയ ആശങ്കയ്ക്കിടയാക്കി. ഉത്തർപ്രദേശിലെ വാരണാസിയിലാണ് സംഭവം. അർധനഗ്നനായി തെരുവിലൂടെ ഓടിനടന്ന ഇയാൾ നിരവധി വീടുകളിലേക്ക് അതിക്രമിച്ച് കയറി സാധനങ്ങൾ വലിച്ചെറിയുകയും വീട്ടുകാരെയും നാട്ടുകാരെയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറ‌‌ഞ്ഞു. അതിക്രമത്തിനിടെ ഇയാൾ ഒരാളുടെ കൈയിൽ കടിച്ചതായും പരാതിയുണ്ട്. ഒടുവിൽ നാട്ടുകാരും പോലീസും ചേർന്നാണ് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

Previous Post Next Post