ആക്രമത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിനിടെ സഹോദരൻ..



ആക്രമണത്തിൽ പരിക്കേറ്റ സഹോദരനെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോ എടുക്കാൻ പോകുന്നതിനിടെ ജ്യേഷ്ഠൻ കുഴഞ്ഞ് വീണ് മരിച്ചു. ഞാറയ്ക്കൽ കളത്തിപ്പറമ്പിൽ സുനിൽ (55) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ മേനാച്ചേരി റോഡിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുനിലിന്റെ സഹോദരൻ സ്റ്റാൻലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്റ്റാൻലിയെ ആശുപത്രിയിലെത്തിക്കുന്നതിനായി സമീപത്തുള്ള വീട്ടിൽ നിന്ന് ഓട്ടോ എടുക്കാൻ പോയ സുനിൽ കുഴഞ്ഞ് വീഴുകയായിരുന്നു. സ്റ്റാൻലി അപകടനില തരണം ചെയ്തിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. റൈനയാണ് ഭാര്യ. മക്കൾ-ആൽവിൻ, അബിൻ

Previous Post Next Post