അതിര്‍ത്തി ജില്ലകളിലെ കലക്ടര്‍മാരോടും പൊലീസ് ഉദ്യോഗസ്ഥരോട് ജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ എല്ലാവകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നല്‍കി. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ തമിഴ്‌നാട് പ്രിവന്‍ഷന്‍ ഓഫ് ഇല്‍ലീഗല്‍ മൈനിങ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സ്‌റ്റോറേജ് ഓഫ് മിനറല്‍സ് ഡീലേഴ്‌സ് നിയമപ്രകാരം കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാട്ടില്‍ ത്വരിതവേഗത്തില്‍ നഗരവത്കരണവും അടിസ്ഥാന വികസനവും നടക്കുന്നുണ്ടെന്നും ഇത് പാറക്കല്ലകള്‍, മറ്റ് നിര്‍മാണ വസ്തുക്കളുടെ ഉയര്‍ന്ന ആവശ്യകതയ്ക്ക് കാരണമാകുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.