കുളത്തുപുഴയിൽ അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ച് മകൻ.. മകൾ എത്തിയപ്പോൾ കണ്ടത്



        
കുളത്തുപുഴയിൽ മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച സംഭവത്തിൽ മകനെ പൊലീസ് ചോദ്യം ചെയ്തു. ആർ.പി.എൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി വീട്ടിലെ മുറിയിൽ സൂക്ഷിച്ചത്. കൃഷ്ണസ്വാമിയുടെ മകൾ വീട്ടിലെത്തിയാണ് സംഭവം പുറത്തറിയിച്ചത്. ബുധനാഴ്ചയാണ് രോഗബാധിതയായി ചികിത്സയിലായിരുന്ന ചിന്നത്താമ മരിച്ചത്. എന്നാൽ മരണവിവരം കൃഷ്ണസ്വാമി ആരെയും അറിയിച്ചില്ല. മൃതദേഹത്തിനരികിൽ വിളക്കും ചന്ദനത്തിരിയും കത്തിച്ച നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. മകൾ വിവരം സമീപവാസികളെ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.കൃഷ്ണസ്വാമിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുള്ളതായി പ്രാഥമിക വിവരമുണ്ടെന്ന് പൊലീസ് അറിയിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് നിലവിലെ നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്
Previous Post Next Post