എംആർ അജിത് കുമാറിന് തിരിച്ചടി


സസ്‌പെൻഷനെതിരെ എഡിജിപി എം ആർ അജിത് കുമാർ നൽകിയ ഹർജി തള്ളി. സെൻട്രൽ അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. സസ്‌പെൻഷൻ സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ ആവശ്യം ട്രൈബ്യൂണൽ വിസമ്മതിച്ചു. സസ്‌പെൻഷൻ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു അജിത് കുമാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.ബുധനാഴ്ച മന്ത്രിസഭായോഗം നടക്കാനിരിക്കെയാണ് അടിയന്തര ഹർജിയുമായി അജിത് കുമാർ ട്രൈബ്യൂണലിനെ സമീപിച്ചത്. മന്ത്രിസഭായോഗം പുതിയ ഡിജിപിയെ നിശ്ചയിക്കും. തന്നേക്കാൾ ജൂനിയറായ ഉദ്യോഗസ്ഥർ ഡിജിപിയായി പ്രമോട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാകും. അതിനാൽ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും, സീനിയോറിറ്റി മറികടന്നുള്ള പ്രമോഷൻ തടയണമെന്നും അജിത് കുമാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഹർജിയിൽ മൂന്നുമണിക്കൂറിലേറെ ട്രൈബ്യൂണൽ വാദം കേട്ടു. തന്റെ സസ്‌പെൻഷൻ ഉത്തരവ് നിയമപരമല്ല. ഉത്തരവ് ഗവർണർക്ക് വേണ്ടി ചീഫ് സെക്രട്ടറി ഒപ്പിട്ടു പുറത്തിറക്കിയതാണ്. നിയമപരമായി തന്റെ സസ്‌പെൻഷൻ ഉത്തരവ് ജിഎഡി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ഇറക്കേണ്ടതെന്നും എഡിജിപി അജിത് കുമാർ വാദിച്ചു. അതിനാൽ സസ്‌പെൻഷൻ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു.

أحدث أقدم