ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു



കൊല്ലം ആര്യങ്കാവ് കോട്ടവാസിലിന് സമീപം ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു. ട്രാക്കിന്റെ സൈഡിലൂടെ നടന്നുപോകുന്നതിനിടെ ആണ് അപകടം ഉണ്ടായത്. ജോൺ എന്ന യുവാവിന്റെ കൈയ്യാണ് അറ്റുപോയത്. മധുരൈ ഗുരുവായൂർ ട്രെയിനാണ് ഇയാളെ തട്ടിയത്. ഹെഡ്ഫോൺ ഉപയോഗിച്ചിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിഞ്ഞില്ലെന്ന് വിവരം. അപകടം നടന്ന ഉടൻ തന്നെ ട്രെയിൻ നിർത്തി അധികൃതർ യുവാവിനെ പുനലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു

Previous Post Next Post