
ബെംഗളൂരു നഗരത്തിലെ ഹൊയ്സാല നഗറിൽ സ്ത്രീകളുടെ വീടുകളുടെ ടെറസിൽ ഉണക്കാനിട്ടിരുന്ന അടിവസ്ത്രങ്ങൾ രാത്രിയിൽ അപ്രത്യക്ഷമാകുകയും, അടുത്ത ദിവസം വീണ്ടും അതേ സ്ഥലത്ത് പ്രത്യക്ഷപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ അസം സ്വദേശിയായ 23-കാരൻ അബ്ദുൾ ഹുസൈനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ദിവസവും പഴയത് തിരികെ വെച്ച് മറ്റൊരെണ്ണം മോഷ്ടിക്കുന്ന വിചിത്ര രീതിയാണ് ഒടുവിൽ രഹസ്യ ക്യാമറയുടെ സഹായത്തോടെ പുറത്തുവന്നത്.
ടെറസിൽ ഉണക്കാനിട്ടിരുന്ന അടിവസ്ത്രങ്ങൾ തുടർച്ചയായി കാണാതാകുന്നതും, മുൻദിവസം നഷ്ടപ്പെട്ടവ അടുത്ത ദിവസം തിരിച്ചെത്തുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് രണ്ട് സ്ത്രീകൾ സംശയം പ്രകടിപ്പിച്ചത്. സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്താൻ അവർ ടെറസിൽ രഹസ്യ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചു
ജൂലൈ 2-ന് പുലർച്ചെ മൂന്ന് മണിയോടെ പകർത്തിയ ദൃശ്യങ്ങളിൽ, ഒരാൾ ടെറസിലേക്ക് അതിക്രമിച്ച് കയറി മുമ്പ് എടുത്തുപോയ അടിവസ്ത്രം തിരികെ വെച്ചശേഷം മറ്റൊന്ന് എടുത്ത് മടങ്ങുന്നതാണ് വ്യക്തമായത്. മോഷണത്തിനിടെ ഇയാൾ ലൈംഗിക ചേഷ്ടകളും കാണിക്കുന്നതായി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.Time & Calendars
പ്രാഥമിക അന്വേഷണത്തിൽ, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് രാത്രി മുഴുവൻ ധരിച്ചശേഷം അടുത്ത ദിവസം തിരികെ വെച്ച് പുതിയവ എടുത്തുകൊണ്ടുപോകുന്നതാണ് ഇയാളുടെ പതിവ് രീതിയെന്ന് പൊലീസ് കണ്ടെത്തി. ഇയാൾ ലൈംഗിക വൈകൃതത്തിന് അടിമയായിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഇതുവരെ സമാനമായ രണ്ട് സംഭവങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, നഗരത്തിലെ മറ്റ് പ്രദേശങ്ങളിലുണ്ടായ സമാന പരാതികളിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.