എറണാകുളം: കൊച്ചിയില്‍ ഓട്ടോറിക്ഷയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പനങ്ങാട് സ്വദേശിയായ മിഥുനാണ് പിടിയിലായത്.
വൈറ്റിലയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഓട്ടോ വിളിച്ച യുവതിയെ, വഴി തെറ്റിച്ച് പനങ്ങാടുള്ള ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ട് പോയി ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.