തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 12, 905 രൂപയാണ് വില വരുന്നത്. ഒരു പവൻ സ്വർണത്തിന് 1,03,240 രൂപയാണ് വില. ഇന്നലെ ഉച്ചയ്ക്ക് 1320 രൂപ വർധിച്ചതായി കേരള ഗോൾഡ് അസോസിയേഷൻ പുറത്തു വിട്ടിരുന്നു.
രാവിലെ വില കുറയുകയാണുണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്. അതേ സമയം വെള്ളി വിലയിൽ ഇന്ന് രാവിലേക്ക് വർധനവാണ് ഉണ്ടായിട്ടുള്ളത്. ഒരു ഗ്രാം വെള്ളിക്ക് നിലവിൽ 240 രൂപയും ഒരു 10 ഗ്രാം വെള്ളിക്ക് 2400 രൂപ രൂപയാണ് വില