മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വെള്ളമില്ലാത്തതിനാല്‍ ജലസേചനത്തിനായി തമിഴ്‌നാട്ടിലേക്ക് ഇതുവരെ വെള്ളം തുറന്നു വിട്ടിട്ടില്ല. സാധാരണ ജൂണ്‍ മാസം ആദ്യ വാരം തമിഴ്‌നാട് വെള്ളം കൊണ്ടുപോയി തുടങ്ങുന്നതാണ്. വെള്ളം ലഭിക്കാത്തതോടെ തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് സ്ഥലത്ത് കൃഷി പ്രതിസന്ധിയിലാണ്. 112 അടി വരെ ജലനിരപ്പാണ് നിലവില്‍ അണക്കെട്ടിനുള്ളത്. 2019ലും സമാനമായ സാഹചര്യമുണ്ടായിരുന്നു. അന്ന് പ്രാര്‍ത്ഥന നടത്തി ഫലം കണ്ടുവെന്നാണ് കര്‍ഷകരുടെ അവകാശവാദം.