കൊടുവള്ളിയിൽ മദ്യപാനത്തിനിടെ തർക്കം; സഹോദരനെ വെട്ടിക്കൊന്നു, പ്രതി പിടിയിൽ




കൊടുവള്ളി വലിയപറമ്പിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് സഹോദരന്റെ വെട്ടേറ്റ് മരിച്ചു. വലിയപറമ്പ് താന്നിരിക്കംപൊയിൽ സ്വദേശി പ്രസാദാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച രാത്രി 10:30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഒന്നിച്ച് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും, തുടർന്ന് പ്രമോദ് പ്രസാദിനെ വെട്ടിവീഴ്ത്തുകയുമായിരുന്നു വെന്നാണ്  പ്രാഥമിക വിവരം.

പ്രതിയും കൊല്ലപ്പെട്ട പ്രസാദും തമ്മിൽ നേരത്തെ തന്നെ സ്വത്ത് തർക്കം നിലനിന്നിരുന്നതായി പോലീസ് സൂചിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ കൊടുവള്ളി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതി പ്രമോദിനെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
Previous Post Next Post