എംസി റോഡില്‍ പള്ളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്,






കോട്ടയം : എംസി റോഡില്‍ പള്ളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശിയായ 20കാരൻ മഹേന്ദ്രൻ(മനു) ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന സനീശനെ(20) ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.City 
പള്ളം പോസ്റ്റ് ഓഫിസ് ജങ്ങ്ഷന് സമീപത്തായി ഇന്നു പുലർച്ചെ 12.30നായിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്നു ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്നാണ് ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും മനുമരിച്ചിരുന്നു.

പരിക്കേറ്റ സനീശൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്തു.
أحدث أقدم