തയ്യൽക്കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നമായ ഹാൻസ് വിൽപ്പന നടത്തിവന്നിരുന്ന വിളയൂർ കൂരാച്ചിപടി സ്വദേശി ബാബുവിനെ എക്സൈസ് സംഘം പിടികൂടി. തുന്നൽക്കടയിൽ എത്തുന്ന ആവശ്യക്കാർക്ക് പ്രത്യേക ആംഗ്യഭാഷയിലൂടെ സാധനങ്ങൾ കൈമാറിയിരുന്ന ഇയാൾ, തയ്ച്ചു ബാക്കി വരുന്ന തുണിക്കഷ്ണങ്ങൾക്കിടയിലായിരുന്നു പുകയില ഉത്പന്നങ്ങൾ ഒളിപ്പിച്ചുവെച്ചിരുന്നത്. എന്നാൽ എക്സൈസിന്റെ ‘ഓപ്പറേഷൻ തണ്ടർ’ റെയ്ഡിന് മുന്നിൽ ഈ തന്ത്രങ്ങളെല്ലാം പാളി. പട്ടാമ്പി എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് ഇന്‍സ്‌പെക്ടര്‍ കെ. കെ. ബാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
തയ്യൽക്കടയുടെ മറവിൽ ഹാൻസ് വിൽപ്പന….യുവാവ് പിടിയിൽ….
Deepak Toms
0
Tags
Top Stories