സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി.




തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന് യുവജന-കായിക വകുപ്പുകളുടെ സ്‌പെഷ്യല്‍ സെക്രട്ടറിയായാണ് നിയമനം. പുറമേ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, ജലവിഭവ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്നീ അധിക ചുമതലയും എന്‍ പ്രശാന്തിന് നല്‍കിയിട്ടുണ്ട്.എസ് സുഹാസ് ഐഎഎസ് കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സ്‌പെഷ്യല്‍ സെക്രട്ടറിയാകും. നേരത്തെ വാട്ടര്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പെഷ്യല്‍ സെക്രട്ടറി ആയിരുന്നു സുഹാസ്..വിവിധ വകുപ്പുകളിലെ എംഡി, സ്‌പെഷ്യല്‍ അക്കാദമി വിഭാഗങ്ങളിലും സര്‍ക്കാര്‍ പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ ആയിരുന്ന പ്രേം കൃഷ്ണന്‍ ഐഎഎസ് വാട്ടര്‍ അതോറിറ്റി എംഡിയാകും. കൃഷിവകുപ്പ് ഡയറക്ടര്‍ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സ്‌കില്‍സ് എക്‌സലന്‍സ് അക്കാദമി എംഡിയാകും.
أحدث أقدم