യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ക്കെതിരെ കേസ്….


കാസർകോട്: സമൂഹമാധ്യമങ്ങളിൽ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ പ്രശസ്തയായ യൂട്യൂബർ ധന്യ എസ്. ആറിനെതിരെ പോലീസ് കേസെടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിനും പോലീസ് പരിശോധനയ്ക്കിടെ അപായകരമായ രീതിയിൽ വാഹനം ഓടിച്ചുപോയതിനുമാണ് കാസർകോട് പെരുമ്പള സ്വദേശിയായ ധന്യക്കെതിരെ കുമ്പള പോലീസ് കേസെടുത്തിരിക്കുന്നത്.

കുമ്പളയിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ധന്യ ഓടിച്ച വാഹനം കൈ കാണിച്ചത്. എന്നാൽ വാഹനം നിർത്താതെ, മനുഷ്യജീവന് അപകടമുണ്ടാക്കും വിധം അതിവേഗത്തിൽ പ്രതി വാഹനവുമായി കടന്നുകളയുകയായിരുന്നു എന്ന് പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തിയതും കേസ് രജിസ്റ്റർ ചെയ്തതും. സംഭവത്തിൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുമ്പള പോലീസിന്റെ തീരുമാനം.

Previous Post Next Post