നീറ്റ് പേപ്പർ ക്രമക്കേട് ആരോപിച്ച് ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ സമരം തന്നെ ആവേശം കൊള്ളിച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജന്തർമന്തറിലെ സമരം വിദ്യാർഥികളുടെ ആക്രമണമോ, വെറുപ്പോ ആയിരുന്നില്ലെന്നും രാജ്യത്തിന്റെ ഭാവി തലമുറയുടെ ആഴത്തിലുള്ള ആവിഷ്‌കാരമായിരുന്നെന്നും രാഹുൽ പറഞ്ഞു. ആ സമരത്തെ ബിജെപിയടക്കമുള്ള എല്ലാ പാർട്ടികളും മാനിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഡൽഹിയിലെ പ്രതിഷേധത്തെക്കുറിച്ച് ബിജെപി നേതാക്കൾ വീട്ടിലെത്തി അവരുടെ കുട്ടികളോട് ചോദിച്ചാൽ, ആ സമരത്തോട് യോജിപ്പുള്ള ഒട്ടേറെപ്പേരെ സ്വന്തം വീട്ടിൽത്തന്നെ കാണാനാകും. ആ പ്രതിഷേധത്തിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കേണ്ടതുണ്ട്’- രാഹുൽ ഗാന്ധി പറഞ്ഞു