തട്ടിപ്പ് കേസ് പ്രതിയെ പിടികൂടാൻ പോയ പൊലീസുകാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം; എസ്.ഐ അടക്കം മൂന്ന് പേർക്ക് പരിക്ക്


തട്ടിപ്പ് കേസ് പ്രതിയെ പിടികൂടാൻ പോയ പൊലീസ് ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകരയിലാണ് സംഭവം. നടരാജ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതിയായ സനോജിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു.

നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ എസ്.ഐ അക്ഷയ് കുമാർ, സി.പി.ഒമാരായ ആൻ്റണി മിറാണ്ട, നിതിൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ നിതിൻ സുകുമാരൻ്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണ് സനോജ്. ഇയാളെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നതിനിടയിലാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നാലെ നെയ്യാറ്റിൻകരയിൽ വെച്ച് പ്രതി സനോജിനെ പൊലീസ് പിടികൂടി. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

أحدث أقدم