‘നർക്കോട്ടിക്‌സ് ഈസ് എ ഡേർട്ടി ബിസിനസ്’; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും





ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ടി’ന് പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച രാവിലെ 11. 30ന് ചെന്നൈയിലാണ് കൂടിക്കാഴ്ച.

ലഹരി കേന്ദ്രങ്ങൾ കണ്ടെത്താനും വ്യാപനം തടയാനും ലഹരി മാഫിയയെ വേരോടെ പിഴുതെറിയാനുമുള്ള സംയുക്ത നീക്കത്തിനാണ് ശ്രമം. തമിഴ്‌നാട് സർക്കാറിന്റെ പൂർണ്ണ പിന്തുണ ഉറപ്പുവരുത്തുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

കഴിഞ്ഞയാഴ്ച കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും രമേശ് ചെന്നിത്തല ബംഗളൂരുവിൽ എത്തി കണ്ടിരുന്നു.
Previous Post Next Post