രാവിലെ 10 മണി മുതൽ ജൂബിലി മന്ദിര ചാപ്പലിൽ പൊതുദർശനം നടക്കും. 3.30 ഓടെ കൊട്ടാരക്കര മാർത്തോമ്മ പള്ളിയിലാണ് സംസ്കാരം. വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമയായ എ.സി.തോമസും ഭാര്യ ലൗനിയും ഏഴാം തീയതിയാണ് വിനോദയാത്രക്കായി വിയറ്റ്നാമിലേക്ക് പോയത്. വിയറ്റ്നാമിലെ ഫുക്വോക്കിന് സമീപം ഉണ്ടായ അപകടത്തിൽ 15 പേരാണ് മരിച്ചത്.