മിൽമയുടെ ശബരിമല നെയ്യ് വില്പനയിൽ വൻ ക്രമക്കേട്...




തിരുവനന്തപുരം : ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിൽ വലിയ ആസൂത്രണത്തോടെ ക്രമക്കേടുകൾ നടന്നതായി അന്വേഷണ റിപ്പോർട്ട്. മിൽമ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ് നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചുവെന്ന ഗുരുതര ആരോപണ ത്തിലാണ് കണ്ടെത്തലുകൾ പുറത്തുവന്നിരിക്കുന്നത്.

ഒരേസമയം പത്തനംതിട്ടയിൽ യൂണിറ്റ് ഹെഡും തിരുവനന്തപുരത്ത് പ്രൊഡക്ഷൻ മാനേജറുമായിരുന്ന ഷൈൻ ജോസഫ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് അന്വേഷണ റിപ്പോർട്ടിൽ പ്രധാന കണ്ടെത്തലുകളുള്ളത്. പത്തനംതിട്ടയിൽ നിന്ന് ഇ-ടെൻഡർ ആവശ്യപ്പെട്ടതും തിരുവനന്തപുരത്തെ ആസ്ഥാനത്തുനിന്ന് അതിനായി ശുപാർശ ചെയ്തതും ഇതേ ഉദ്യോഗസ്ഥൻ തന്നെയാണെന്നും, അംഗീകാരത്തിനായി ഇയാൾ നടത്തിയ ഇടപെടലുകൾ ദുരൂഹമാണെന്നും ക്ഷീരവകുപ്പ് ഡയറക്ടർ വ്യക്തമാക്കി.
أحدث أقدم