കൂരോപ്പട :കൂരോപ്പട പഞ്ചായത്തിലെ ഒന്നാം വാർഡിൽ മറ്റപ്പള്ളിൽ കൂരോപ്പട സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിയും കുടുംബവും കുടുംബസമേതം ആത്മഹത്യ ചെയ്‌ത സംഭവം ഭീതിജനകവും അത്യന്തം ദുഃഖകരവുമാണ്. ഒരു കുടുംബത്തെ മുഴുവൻ ആത്മഹത്യയിലേയ്ക്ക് തള്ളി വിട്ട വിഷയത്തിൽ നാട്ടിൽ പല കഥകൾ പ്രചരിക്കുന്നുണ്ട്. ഇവയിലെല്ലാം തന്നെ ആത്മഹത്യ ചെയ്‌ത സ്ത്രീ ജോലി ചെയ്‌തിരുന്ന സഹകരണ ബാങ്കിനെപ്പറ്റിയും പരാമർശിക്കുന്ന സാഹചര്യത്തിലും വർഷങ്ങളായി സ്ഥാപനത്തിന്റെ മോശമായ പ്രവർത്തനത്തെപ്പറ്റി ദുരൂഹമായ പല കഥകളും വെളിയിൽ വന്നു കൊണ്ടിരിക്കുന്നതിനാലും പോലീസ് നീതിയുക്തമായ അന്വേഷണം നടത്തി ഒരു കുടുംബത്തിൻ്റെ ആത്മഹത്യക്കു പിന്നിൽ ബാഹ്യമായ പ്രേരണകളാണെങ്കിൽ അത്തരക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടു വരണമെന്ന് ബി. ജെ. പി. അയർക്കുന്നം മണ്‌ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ഈ സംഭവം നടന്ന് മുന്ന് ദിവസ ങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതും വ്യക്തമായ വിവരങ്ങൾ കുടുംബാംഗങ്ങൾക്ക് പോലും നൽകാൻ സാധിക്കാത്തതും പോലീസ് ആരുടെയോ ചട്ടുകമായി പ്രവർത്തിക്കുന്നതിനാലാണ് കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനത്ത് സി.പി.എം. ഭരിക്കുന്ന ബാങ്കിലെ ദുരൂഹമരണത്തിൻ്റെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് സംശയകരമാണ് . ഒരു മുൻ മന്ത്രിയും സ്ഥലം എം.എൽ.എ. യും തമ്മിലുള്ള അവിശുദ്ധ ധാരണ അന്വേഷണത്തെ സാരമായി ബാധിക്കുന്നതായി സംശയിക്കുന്നെന്ന് അയർക്കുന്നം മണ്‌ഡലം പ്രസിഡൻ്റ് സി. ജി. ഗോപകുമാർ ആരോപിച്ചു.