നിലവിലുള്ള ഫണ്ട് ഉപയോഗിച്ച് ചോറും രണ്ടുകറിയും മാത്രമേ നൽകാനാവൂ. ആഴ്ചയിലൊരിക്കലായിരുന്നു ബിരിയാണിനൽകിയിരുന്നത്. സാമ്പത്തികപ്രതിസന്ധികാരണം അത് മാസത്തിലൊരിക്കലാകാനാണ് സാധ്യത. അഞ്ചാംക്ലാസുവരെയുള്ള കുട്ടികൾക്ക് ദിവസം 6.19 രൂപയും ആറുമുതൽ എട്ടുവരെയുള്ളവർക്ക് 9.29 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. നിത്യോപയോഗ സാധനങ്ങളുടെ കുത്തനെയുള്ള വിലക്കയറ്റംകാരണം ഈ തുകയ്ക്ക് ചോറും കറിയുംപോലും നൽകാനാകാത്ത അവസ്ഥയാണ്. ഒാരോ സ്കൂളിലെയും ഉച്ചഭക്ഷണസമിതികളാണ് വിഭവസമാഹരണം നടത്തി മെച്ചപ്പെട്ട ഭക്ഷണം നൽകുന്നത്. പൂർവവിദ്യാർഥികളിൽനിന്നും സ്വകാര്യസ്ഥാപനങ്ങളിൽനിന്നും പിരിവെടുത്താണ് മിക്കയിടത്തും ഭക്ഷണം നൽകുന്നത്.