കൊച്ചി : സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ച അനീഷ് മോഹൻ്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. കൊൽക്കത്തയിൽ നിന്ന് വിമാനമാർഗമാണ് മൃതദേഹം എത്തിച്ചത്. എയർപോർട്ടിൽ നിന്ന് കോട്ടയം പാമ്പാടിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ട് പോയി. രണ്ട് മണിയോടെ വീട്ടിൽ സംസ്ക്കരിക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ്നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷനിലെ (എൻ.എച്ച്.പി.സി ) സിക്കിം യൂണിറ്റ് മാനേജറായിരുന്നഅനീഷ് മോഹനെ ദുരന്തത്തിൽ കാണാതായത്.



സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമ്മാണത്തിനിടെ ആണ് മീഥെയിൻ വാതക സ്ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചിൽ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് അപകടം. പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം, ഉത്തരഖണ്ഡ് സ്വദേശികളാണ് മരണപ്പെട്ടത്