എല്ലാത്തരം മദ്യവും കാലം ചെല്ലുന്തോറും മികച്ചതാകില്ല. വിസ്‌കി, റം, വോഡ്ക തുടങ്ങിയ സ്പിരിറ്റുകൾ തുറക്കാത്തിടത്തോളം വർഷങ്ങളോളം സൂക്ഷിക്കാമെങ്കിലും, കുപ്പി തുറന്നശേഷം വായുവുമായുള്ള സമ്പർക്കം മൂലം രുചിയും ഗുണനിലവാരവും ക്രമേണ കുറയാൻ തുടങ്ങും. വൈൻ തുറന്നാൽ സാധാരണ 3–5 ദിവസത്തിനുള്ളിലും, ബിയർ തുറന്നാൽ 1–2 ദിവസത്തിനുള്ളിലും ഉപയോഗിക്കുന്നതാണ് നല്ലത്. സൂര്യപ്രകാശവും ഉയർന്ന താപനിലയും മദ്യത്തിന്റെ ഗുണനിലവാരം വേഗത്തിൽ കുറയ്ക്കാം. അസാധാരണമായ ദുര്‍ഗന്ധം, നിറവ്യത്യാസം, മങ്ങിയ രൂപം, അല്ലെങ്കിൽ രുചിയിൽ വലിയ മാറ്റം അനുഭവപ്പെട്ടാൽ അത് ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
NB : മദ്യപാനം ആരോഗ്യത്തിന് ഹാനികരം