KSUവിൻ്റെ പോരാട്ട വീര്യം ഓർമപ്പെടുത്തി കെ സി വേണുഗോപാൽ…


തിരുവനന്തപുരം: കെഎസ്‌യുവിന്റെ പോരാട്ടവീര്യം ഓര്‍മ്മപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസിനെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെഎസ്യുവിന്റെ പോരാട്ട വീര്യമാണെന്ന് കെ സി ഫേസ്ബുക്കില്‍ കുറിച്ചു.

കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് കാലത്തെ സഹപ്രവര്‍ത്തകരായ പ്രഫുലചന്ദ്രന്‍, മാരായമുട്ടം സുരേഷ് എന്നിവരുടെ മരണത്തില്‍ അനുശോചിച്ചാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. തങ്ങളെ എല്ലാവരെയും ഒരുമിപ്പിച്ചത് കെഎസ്‌യു പ്രസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്‌യുവിന് എതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് കെ സി വേണുഗോപാലിന്റെ കുറിപ്പ് എന്നതും ശ്രദ്ധേയമാണ്.

Previous Post Next Post