ചാർജർ അഡാപ്റ്ററിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്… 21കാരൻ പിടിയിൽ


തിരുവനന്തപുരം: കിളിമാനൂരിൽ മൊബൈൽ ഫോൺ ചാർജറിന്റെ അഡാപ്റ്ററിൽ ഒളിപ്പിച്ച മൂന്ന് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പൊരുന്തമൺ സ്വദേശി അബിൻ പി.ആർ (21) ആണ് ഡാൻസാഫ് സംഘവും കിളിമാനൂർ പൊലീസും ചേർന്ന് പിടികൂടിയത്. ഓപ്പറേഷൻ തുഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

City & Local Guides

കിളിമാനൂരിലും പരിസര പ്രദേശങ്ങളിലും ലഹരി വിൽപ്പന നടക്കുന്നതായി റൂറൽ എസ്.പി. പ്രശാന്തൻകാണി ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊരുന്തമൺ ഭാഗത്ത് പട്രോളിങ് നടത്തുന്നതിനിടെ സംശയം തോന്നിയ ബൈക്ക് പൊലീസ് തടഞ്ഞുനിർത്തി. യുവാവിനെ പരിശോധിച്ചപ്പോഴാണ് പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺ ചാർജറിന്റെ അഡാപ്റ്ററിൽ എംഡിഎംഎ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി എംഡിഎംഎ എത്തിച്ചതാണെന്ന് ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കിളിമാനൂർ സി.ഐ നിസാർ, എസ്.ഐ ഓസ്റ്റിൻ, ഡാൻസാഫ് എസ്.ഐമാരായ എഫ്. ഫയാസ്, ബി. ദിലീപ്, എ.എസ്.ഐ ദിനോർ, സി.പി.ഒമാരായ ലിജു, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും

Previous Post Next Post